ഭാര്യയുടെ സീമന്തത്തിന് രണ്ടുദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉജാറിലെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു; അപകടം ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ

കാസര്‍കോട്: മൂന്ന് ദിവസം മുമ്പ് ഭാര്യയുടെ സീമന്തത്തിന് (പുങ്ങന്‍ മംഗലം) എത്തിയ ഭര്‍ത്താവിന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കുമ്പള, ബംബ്രാണ, ഉജാറിലെ പരേതനായ അമ്മുഷെട്ടിയുടെ മകന്‍ അജിത്ത് ഷെട്ടി (31)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.30മണിയോടെ ആരിക്കാടി ദേശീയ പാതയിലാണ് അപകടം. ബുള്ളറ്റില്‍ കുമ്പളയിലെത്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ആദ്യം കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മതിയായ മുന്നറിയിപ്പുകള്‍ ഇല്ലാതെ റോഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഭാര്യയുടെ സീമന്തം ഞായറാഴ്ചയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഖത്തറിലായിരുന്ന അജിത്ത് ഷെട്ടി ജൂണ്‍ 22ന് നാട്ടിലെത്തിയത്. ഒന്നരവര്‍ഷം മുമ്പായിരുന്നു വിവാഹം. രത്നാവതിയാണ് മാതാവ്. ഭാര്യ: രൂപശ്രീ. സഹോദരങ്ങള്‍: അനില്‍ഷെട്ടി, അനിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page