ഉപ്പളയില്‍ വന്‍ കവര്‍ച്ച; സംഭവം പ്രവാസിയുടെ ഇരുനില വീട്ടില്‍, പൊലീസ് സ്ഥലത്തെത്തി

കാസര്‍കോട്: ഉപ്പള, പത്വാടിയില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. വാതില്‍കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടക്കാള്‍ അലമാര തകര്‍ത്ത് അഞ്ചുപവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കൈക്കലാക്കിയ ശേഷം വീട്ടിനത്തുണ്ടായിരുന്ന വിവിധ ഗൃഹോപകരണങ്ങളുമായാണ് കടന്നു കളഞ്ഞത്. പ്രവാസിയായ അബ്ദുള്ള എന്നയാളുടെ ഇരുനില വീട്ടിലാണ് കവര്‍ച്ച. നാലു ദിവസമായി അടഞ്ഞു കിടക്കുകയായിരുന്നു വീട്. അബ്ദുള്ളയുടെ ഭാര്യ ചൊവ്വാഴ്ച രാവിലെ വീട് തുറക്കാന്‍ എത്തിയപ്പോഴായിരുന്നു കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമീപകാലത്തായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കവര്‍ച്ചകളാണ് നടന്നത്. എ.ടി.എമ്മില്‍ പണം നിറക്കാന്‍ എത്തിയ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത് അരക്കോടി രൂപയാണ് കൊള്ളയടിച്ചത്. അതിന് ശേഷം മറ്റു പല പ്രദേശങ്ങളിലും വലിയ കവര്‍ച്ചകള്‍ നടന്നുവെങ്കിലും ഒന്നില്‍ പോലും കവര്‍ച്ചക്കാരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഇത് ജനങ്ങളുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page