മകളെ മാപ്പ്; ഞാനൊരു തെറ്റും ചെയ്തിട്ടില്ലകൊറിയര്‍ സര്‍വ്വീസ് ഉടമയുടെ മരണത്തില്‍ ദുരൂഹത; കയ്യേറ്റത്തിന് ഇരയായതായി ആത്മഹത്യാ കുറിപ്പ്

കാസര്‍കോട്: വെള്ളരിക്കുണ്ട്, ചുള്ളിക്കരയിലെ കൊറിയര്‍ സര്‍വ്വീസ് സ്ഥാപന ഉടമയായ പരപ്പ, പട്ടളത്തെ വിനയചന്ദ്ര(38)ന്റെ മരണത്തില്‍ ദുരൂഹത. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ വിനയചന്ദ്രന്‍ എഴുതിവെച്ചതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. സുഹൃത്തും അയാളുടെ അച്ഛനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
മകളെ മാപ്പ് എന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിയായ തന്നെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും അത് താങ്ങാന്‍ കഴിഞ്ഞില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നതായാണ് സൂചന. ഞായറാഴ്ച രാവിലെയാണ് പട്ളത്തെ ക്വാര്‍ട്ടേഴ്സില്‍ വിനയചന്ദ്രനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യാകുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നണ് പൊലീസിന്റെ പ്രതീക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page