കാസർകോട്: മുസ്ലിം ലീഗിൻ്റെ സമുന്നത നേതാവും യു ഡി എഫ് ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ എട്ടാം ചരമവാർഷിക ദിനം തിങ്കളാഴ്ച ( 27-നു ) 10 .30 നു കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലം, മുനിസിപ്പൽ , പഞ്ചായത്ത് ഭാരവാഹികൾ, ദേശീയ-സംസ്ഥാന കൗൺസിൽ അംഗങ്ങൾ, പോഷക സംഘടന ജില്ലാ നിയോജക മണ്ഡലം, മുനിസിപ്പൽ – പഞ്ചായത്ത് ഭാരവാഹികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും പ്രധാന പ്രവർത്തകരും പരിപാടിയിൽ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി എം.എൽ .എ, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ അറിയിച്ചു.







