ഖത്തറിലെ വ്യവസായി സുലൈമാന്‍ ബള്ളൂരിന് ഗ്ലോബല്‍ അവാര്‍ഡ്

ഖത്തര്‍: ദോഹയിലെ അല്‍മര്‍ഖിയ ബിസിനസ് ഗ്രൂപ്പ് എം.ഡി. സുലൈമാന്‍ ബള്ളൂരിന് ഗ്ലോബല്‍ അവാര്‍ഡ്.
ജന്‍മനാടിനും ലോകത്തിനും നല്‍കിയ സംഭാവനകളും കൂടാതെ സുലൈമാന്‍ ബള്ളൂരിന്റെ സ്ഥിരോത്സാഹവും കഠിനാധ്വാനവും പരിഗണിച്ചാണ് ഏറ്റവും നല്ല ബിസിനസുകാരനുള്ള യു.ആര്‍.ബി ഗ്ലോബല്‍ അവാര്‍ഡിന് പരിഗണിച്ചത്. ജൂണ്‍ 28ന് രാത്രി അവര്‍ഡ് വിതരണം ചെയ്യും.
പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള സുലൈമാന്‍ സ്വപ്രയ്തനം കൊണ്ട് ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ ഗ്രാമത്തില്‍ ബള്ളൂര്‍ എന്ന സ്ഥലത്ത് ഒരു ഇടത്തരം കര്‍ഷക കുടുംബത്തിലാണ് സുലൈമാന്‍ ജനിച്ചത്. കശുമാവ്, കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷി. പിന്നീട് 1997 ല്‍ തൊഴില്‍ തേടി അറേബ്യന്‍ മണലാരണ്യത്തില്‍ ഖത്തറിലേക്ക് പോയി. അവിടെ ഒരു ഷേക്കിന്റെ വസതിയിലായിരുന്നു ജോലി. അതോടൊപ്പം ബിന്‍ ഉംറാനില്‍ അല്‍ വാസ്മിയ എന്ന പേരില്‍ ഒരു ചെറിയ റസ്റ്റോറന്റ് ആരംഭിച്ചാണ് തന്റെ ബിസിനസ് ആരംഭിച്ചത്. പിന്നീട് അഞ്ചുഹോട്ടലുകളും ‘അല്‍ മര്‍ക്കിയ, ‘എന്ന പേരില്‍ ഒരു കമ്പനിക്ക് തന്നെ രൂപം നല്‍കി. വിവിധ മേഖലകളിലായി ആകെ 2300 തൊഴിലാളികള്‍ ഇദ്ദേഹത്തിന്റെ കമ്പനികളില്‍ ജോലി ചെയ്യുന്നു. ഇന്നും സുലൈമാന്‍ ഷേക്കിന്റെ കൂടെ തന്നെ ജോലിനോക്കുന്നു. ഷേക്കിന്റെ സഹായവും, പിന്തുണയും ഉള്ളതുകൊണ്ടാണ് സുലൈമാന് ഇത്തരത്തില്‍ മുന്നേറാന്‍ കഴിഞ്ഞത്. നാട്ടിലെ ഏത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന സുലൈമാന്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. മറ്റുള്ളവരെ സഹായിക്കുന്ന വലിയൊരു മനസ്സിനുടമയാണദ്ദേഹം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page