അയല്‍വാസികള്‍ മണിക്കൂറുകള്‍ക്കിടെ മരിച്ചു; ചിത്താരിയെ കണ്ണീരിലാഴ്ത്തി ഇരുവരുടെയും വിയോഗം

കാസര്‍കോട്: പെരുന്നാള്‍ വരവേല്‍ക്കാന്‍ ഒരുങ്ങിയ ചിത്താരി നിവാസികളെ കണ്ണീരിലാഴ്ത്തി അയല്‍വാസികളുടെ മരണം. മീത്തല്‍ അന്തുക്ക എന്ന മീത്തല്‍ അബ്ദുല്‍ ഖാദറും(35), അയല്‍വാസി റംസീനയുമാണ് (33) മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും മരണം. ഞായറാഴ്ച പുലര്‍ച്ചേ രണ്ടുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുല്‍ ഖാദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്നുമണിക്കൂറിന് ശേഷമാണ് അയല്‍വാസി റംസീനയുടെ മരണം. റംസീന അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. പരേതരായ ചിത്താരിയിലെ ഉമ്പായി-ആസിയ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: മീത്തല്‍ മജീദ്, മുസ്തഫ, ഹക്കീം, താഹിറ, സുഹ്‌റ.
കാഞ്ഞങ്ങാട് ഹാര്‍ഡ്‌വേഴ്‌സ് നടത്തുന്ന കൂളിക്കാട് അഹമ്മദ്- ഖദീജ ദമ്പതികളുടെ മകളാണ് റംസീന. ഭര്‍ത്താവ്: നൗഷാദ് നീലേശ്വരം. മക്കള്‍: ഫാത്തിമ, ആയിഷ. സഹോദരങ്ങള്‍: റംഷാദ്, ഫസല്‍ റഹ്‌മാന്‍.
ഗള്‍ഫിലുള്ള ഭര്‍ത്താവും സഹോദരനും നാട്ടിലെത്തിയ ശേഷം ഖബറടക്കം നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page