നിരവധി വെബ്ഷോകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നടി നൂര്‍ മാലാംബിക ദാസി(37)നെ മുംബൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഖത്തര്‍ എയര്‍വേയ്സിലെ മുന്‍ എയര്‍ ഹോസ്റ്റസായിരുന്നു. അസം സ്വദേശിയായ നൂര്‍ മുംബൈയിലെ ലോഖണ്ഡ്വാലയിലാണ് താമസിച്ചിരുന്നത്. ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീട്ടില്‍ നിന്ന് മരുന്നുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ല. അടുത്തിടെ പ്രായമായ മാതാപിതാക്കള്‍ നൂറിനെ കാണുകയും അസമിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
2023 ല്‍ പുറത്തിറങ്ങിയ ‘ദി ട്രയല്‍’ എന്ന ചിത്രത്തില്‍ കാജോളിന്റെ സഹനടിയായിരുന്നു.
ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും നിവേദനം നല്‍കിയിട്ടുണ്ട്.