സമൂഹമാധ്യമം വഴി പരിചയപ്പട്ട് ഒരുമിച്ച് ജീവിതം; ഗര്‍ഭിണിയായപ്പോഴാണ് പങ്കാളിക്ക് രണ്ടുഭാര്യമാരുണ്ടെന്നറിഞ്ഞത്; വീണ്ടും വിവാഹം കഴിച്ച യുവാവിനെതിരെ പീഡന പരാതി

ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുള്ള മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കസ്റ്റഡിയിലായ യുവതി പീഡന പരാതിയുമായി രംഗത്ത്. കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസില്‍ പരാതി നല്‍കി. കുട്ടംപേരൂര്‍ സ്വദേശിനിയാണ് കുട്ടിയുടെ പിതാവായ തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസില്‍ നജുമുദീനെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. രണ്ടു ദിവസം മുന്‍പ് ഒന്നേകാല്‍ വയസുള്ള ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതിന് അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. കുട്ടിയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയെ മര്‍ദ്ദിച്ചത്. യുവതി നേരത്തെ രണ്ട് തവണ വിവാഹം ചെയ്തിരുന്നു. പിന്നീട് സമൂഹ്യ മാധ്യമം വഴി പരിചയത്തിലായ നജുമുദീനൊപ്പം 2022 ഏപ്രില്‍ മുതല്‍ ജീവിക്കുകയായിരുന്നു. അനീഷയും നജുമുദീനും ഔദ്യോഗികമായി വിവാഹിതരായിരുന്നില്ല. ഇരുവരും ഒരുമിച്ച് ജീവിച്ച് തുടങ്ങിയതിന് ശേഷമാണ് നജുമുദീന് വേറെ രണ്ട് ഭാര്യമാരുണ്ടെന്ന് അനീഷ അറിയുന്നത്. ഗര്‍ഭിണിയായ സമയത്ത് നജുമുദീന്‍ വേറൊരു വിവാഹം ചെയ്തതോടെ കലഹം ആരംഭിച്ചു.
2023ല്‍ വീട്ടിലേക്ക് മടങ്ങിയെത്തിയ യുവതി ഇപ്പോള്‍ പിതാവിനോടൊപ്പം ആണ് താമസിക്കുന്നത്. ഒന്നിലേറെ വിവാഹങ്ങള്‍ കഴിച്ച വിവരം നജുമുദീന്‍ ഇത് മറച്ചുവെച്ചാണ് കൂടെ താമസിപ്പിച്ചതെന്നാണ് അനീഷ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. ഒന്നേകാല്‍ വയസ്സുള്ള മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അനീഷയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page