കാസർകോട്: ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. മുന്നാട് പള്ളത്തുങ്കാല്‍ എടമ്പുരടിയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ എം സുകുമാരന്‍ (49) ആണ് മരിച്ചത്.
പള്ളത്തുങ്കാലിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. വ്യാഴാഴ്ച
ഉച്ചയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മാതാവ്: നാരായണി. ഭാര്യ: ശ്രീജ. മകന്‍: സാരംഗ്.







