തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു

കാസർകോട്: തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകത്തിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. വീട്ടുപകരണങ്ങൾ കത്തി നശിച്ചു. വീട്ടുകാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് ഫയർഫോഴ്സെത്തി തീയണച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ബീരിച്ചേരി കൂലേരിയിലെ കെ പി നിസ്സാറിന്റെ വീട്ടിലാണ് അപകടം. പാചകം ചെയ്യുന്നതിനിടെ സിലിണ്ടറിൽ ചോർച്ച അനുഭവപ്പെടുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച ഉടനെ വീടിന് തീപിടിച്ചു. ഈ സമയം വീട്ടിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞുമടക്കം നാലുപേരാണ് ഉണ്ടായിരുന്നത്. കുട്ടിയെ എടുത്തു എല്ലാവരും ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. വിവരത്തെ തുടർന്ന് തൃക്കരിപ്പൂരിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. വാഹനം എത്താൻ സൗകര്യമില്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. തീപിടിത്തത്തിൽ രണ്ടുനില വീടിന്റെ അടുക്കള പൂർണ്ണമായും കത്തി നശിച്ചു. ഫ്രിഡ്ജ്, മിക്സി, മറ്റ് വീട്ടുപകരണങ്ങളും അഗ്നിക്കിരയായി. ഫയർഫോഴ്സ് രണ്ടുമണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page