ദുബായിൽ നടന്നു പോകവേ ബൈക്കിടിച്ചു പരിക്കേറ്റ നീലേശ്വരം സ്വദേശി മരിച്ചു; കബറടക്കം ദുബായിൽ

ദുബായ്: എമിറേറ്റിലെ ദേരസിറ്റിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് അപകടം ഉണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 10 വര്‍ഷത്തിലേറെയായി ദുബായിൽ കാര്‍ വാഷിങ് ജോലി ചെയ്തുവരികയായിരുന്നു. കബറടക്കം ദുബായിൽ തന്നെ നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സീനത്ത് (ചെറുവത്തൂര്‍). മകന്‍: മുഹമ്മദ് ഷഹാന്‍. ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്‍റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീല്‍, ഷംഷാദ്, ഷബീര്‍, പരേതനായ ഷാഹിദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page