കാസര്‍കോട്: പടുപ്പിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും വ്യാപാരിയുമായിരുന്ന മമത നാരായണന്‍ നായര്‍(75) അന്തരിച്ചു. കുറ്റിക്കോല്‍ മണ്ഡലം മുന്‍ സെക്രട്ടറിയായിരുന്നു. പടുപ്പില്‍ മമത സ്‌പെയര്‍പാര്‍ട്‌സ് കട നടത്തിയിരുന്നു. അറിയപ്പെടുന്ന കബഡി താരവും മുന്‍കാല നാടക നടനുമായിരുന്നു. സംസ്‌കാരം വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പി.കെ കാര്‍ത്യായനി. മക്കള്‍: പി.കെ ഹരികൃഷ്ണന്‍, പി.കെ ജ്യോതി ലക്ഷ്മി. മരുമക്കള്‍: സത്യഭാമ, രാധാകൃഷ്ണന്‍(ചെര്‍ക്കള). സഹോദരങ്ങള്‍: ഗംഗാധരന്‍, ശ്രീധരന്‍, ജാനകി, ഗൗരി, പരേതരായ രാഘവന്‍, ബാലകൃഷണന്‍, കരുണാകരന്‍.







