കാറഡുക്ക സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പ്; സൂത്രധാരന്‍ നബീല്‍ അറസ്റ്റില്‍

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍. കോഴിക്കോട്, രാമനാട്ടുകര സ്വദേശി നബീല്‍ (42) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ കോഴിക്കോട്ട് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദൂരിലും കാസര്‍കോട്ടുമെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് നബീലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കര്‍മ്മന്തൊടി, ബാളക്കണ്ടം സ്വദേശിയും കാറഡുക്ക സൊസൈറ്റി സെക്രട്ടറിയുമായ കെ. രതീഷ്, കണ്ണൂരിലെ അബ്ദുല്‍ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി ജബ്ബാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നബീലിനെ കണ്ടെത്തിയത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് നബില്‍ നിന്ന് സുപ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. തട്ടിപ്പിലൂടെ കണ്ടെത്തിയ കോടിക്കണക്കിന് രൂപ ഇയാള്‍ എന്തിന് ഉപയോഗിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page