ചെറുവത്തൂരില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരിപാടിക്കിടെ പ്രതിഷേധം

ചെറുവത്തൂര്‍: എംപി രാജ്‌മോഹന്റെ പരിപാടിക്കിടെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ നടന്ന സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ വാര്‍ഷിക പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. ഉണ്ണിത്താന്‍ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സദസില്‍ നിന്ന് ഒരു പ്രതിനിധി എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുകയായിരുന്നു. പരസ്യപ്രസ്തവന നടത്തി കോണ്‍ഗ്രസിനെ ഉണ്ണിത്താന്‍ അപമാനിക്കുന്നുവെന്ന് പ്രതിഷേധിച്ച ആള്‍ ആരോപിച്ചു. ബഹളത്തെ തുടര്‍ന്ന് ഉണ്ണിത്താന് പ്രസംഗം അല്‍പനേരം നിര്‍ത്തേണ്ടിവന്നു. ഹാളിനുള്ളിൽ തുടങ്ങിയ വാക്കേറ്റവും പ്രതിഷേധവും പിന്നീട് പുറത്തേക്കും വ്യാപിച്ചു. പരിപാടിയുടെ ഉദ്ഘാടകനെ മാറ്റണമെന്ന് രണ്ടുദിവസ മുമ്പേ പെന്‍ഷനേഴ്സ് അസോസിയേഷന്റെ ഭാരവാഹികള്‍ ആലോചിച്ചെങ്കിലും ചിലര്‍ അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് വാശിപിടിച്ചതായും വിവരമുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും ഷാഫി പറമ്പില്‍ എം.പിയുമായുള്ള പരസ്യമായ വാക്‌പോരുമാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page