കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 4 കിലോ കഞ്ചാവ് പിടികൂടി

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍നിന്നും 4 കിലോഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസ് ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫീസും ഡെപ്യൂട്ടി കമ്മിഷ്ണറിന്റെ സ്‌ക്വാഡും, ആര്‍ പി എഫും സംയുക്തമായി വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം പ്രതി രക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടന്നത്. വലിയ ബാഗില്‍ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടമസ്ഥനെ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. കഞ്ചാവ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എം രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍ എംപി മനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍കെ അരുണ്‍, എം ശ്യാംജിത്ത്, ബന്തടുക്ക റേഞ്ച് ഇന്‍സ്പെക്ടര്‍ ജെ.ജോസഫ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ.എജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.കെ രാധാകൃഷ്ണന്‍, പാലക്കാട് ആര്‍ പി എഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് എ.എസ്.ഐ കെ.എം ഷിബു, പാലക്കാട് സി പി ഡി എസ് കോണ്‍സ്റ്റബിള്‍മാരായ അബ്ദുള്‍ സത്താര്‍, കെ വിനോജ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page