ആറുവയസുകാരിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; യുവാവിന് ജീവപര്യന്തം തടവും 30 വർഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ്സിൽ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 30 വർഷം കഠിന തടവും 60,000 രൂപ പിഴയും. കൊടക്കാട് താമസിക്കുന്ന കർണാടക ധർവാർഡ് മല്ലാലി സ്വദേശി ചോട്ടപ്പനവർ കല്ലപ്പ എന്ന കൽമേഷി (46)നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി പി എം സുരേഷ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 7 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം ആഗസ്ത് 4നു രാവിലെയും
13നു വൈകുന്നേരവും പ്രതി താമസിക്കുന്ന ചീമേനി കൊടക്കാട്ടെ വീട്ടിൽ വച്ചു കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തു പറഞ്ഞത്. ചീമേനി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്‌പെക്ടർ ടി കെ മുകുന്ദനായിരുന്നു. അന്വഷണം പൂർത്തിയാക്കി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് എസ്.എം.എസ് ഡി വൈ.എസ്.പി വർഗ്ഗീസ് അലക്സാണ്ടർ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page