കാസര്‍കോട്ട് വീണ്ടും വ്യാജ സ്വര്‍ണ്ണപ്പണയ തട്ടിപ്പ്; 17 ലക്ഷം തട്ടിയ ചൂരിയിലെ യുവതിക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും വ്യാജ സ്വര്‍ണ്ണപ്പണയ തട്ടിപ്പ്. മുക്കുപണ്ടം പണയപ്പെടുത്തി 17 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ കാസര്‍കോട് ശാഖാ മാനേജര്‍ ഇ. അനീഷ് നല്‍കിയ പരാതിയില്‍ രാംദാസ് നഗര്‍, ചൂരിയിലെ സുബൈദ മന്‍സിലില്‍ ഖൈറുന്നീസ (45)യ്ക്കെതിരെയാണ് കേസ്.
2023 ഡിസംബര്‍ ആറിനാണ് ഖൈറുന്നീസ ബാങ്കില്‍ 48.26 ഗ്രാം സ്വര്‍ണ്ണം പണയപ്പെടുത്തി 17,09000 രൂപ വായ്പയെടുത്തത്. പിന്നീടാണ് പണയ സ്വര്‍ണ്ണം വ്യാജമാണെന്ന് വ്യക്തമായതെന്ന് പരാതിയില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page