ചെമ്മനാട് പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചാശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കോളിയടുക്കത്തുള്ള ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചാശ്രമം. വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഓഫീസിന്റെ പൂട്ടു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായയും ഓഫീസിലെത്തി പരിശോധിച്ചു. പ്രധാന റോഡിനരികില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചക്ക് ശ്രമം ഉണ്ടായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page