കാറഡുക്ക സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; മറ്റു ചില ബാങ്കുകളിലും തട്ടിപ്പ് നടന്നതായി സൂചന

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബുധനാഴ്ച അറസ്റ്റിലായ മുഖ്യപ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. സംഘം സെക്രട്ടറിയും മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശന്‍, കണ്ണൂര്‍ സ്വദേശിയും പയ്യന്നൂരിലെ വാടകവീട്ടില്‍ താമസക്കാരനുമായ അബ്ദുല്‍ ജബ്ബാര്‍ എന്നിവരെയാണ് ചോദ്യം ചെയ്തുവരുന്നത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ഉച്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ മൂന്നാഴ്ച മുമ്പാണ് ഇരുവരും ഒളിവില്‍ പോയത്. ആദ്യം രതീശന്‍ മാത്രം ഒളിവില്‍ പോയെന്നാണ് പൊലീസ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ പിന്നീടാണ് അബ്ദുല്‍ ജബ്ബാറും രതീശന്റെ കൂടെ ഉണ്ടെന്ന വിവരം ലഭിച്ചത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചൊവ്വാഴ്ച രാത്രിയാണ് ഇരുവരും തമിഴ്നാട്, നാമക്കല്ല്, ഈറോഡില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. ഇതിനകം നടത്തിയ ചോദ്യം ചെയ്യലില്‍ അബ്ദുല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മറ്റു ചില ബാങ്കുകളിലും സമാനമായ തട്ടിപ്പ് നടന്നിട്ടുള്ളതായാണ് സൂചന. ഇതേ കുറിച്ച് വിശദമായ അന്വേഷണം തന്നെ വേണ്ടി വരുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page