ബിജെപി അഴിച്ചുപണിയിലേക്ക്; സംസ്ഥാനത്തും നേതൃമാറ്റത്തിന് സാധ്യത

ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിലുണ്ടായ ആഘാതത്തെ തുടര്‍ന്ന് ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാകാന്‍ ജെപി നദ്ദ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിന്റെ പ്രതിഫലനം കേരളം ഉള്‍പ്പെടേ മിക്ക സംസ്ഥാനങ്ങളിലും ഉണ്ടായേക്കുമെന്ന സൂചനയുണ്ട്. നദ്ദയ്ക്ക് പകരം പാര്‍ടി ദേശീയ പ്രസിഡന്റായി ശിവരാജ് സിംഗ് , മനോഹര്‍ ലാല്‍ ഘട്ടര്‍, വിനോദ് താവടെ എന്നിവരെ പാര്‍ടി നേതൃത്വം പരിഗണിക്കുന്നുണ്ട്. ശിവരാജ് സിങിനാണ് കൂടുതല്‍ സാധ്യത. അതേസമയം പലസംസ്ഥാനങ്ങളിലും ഇതിന്റെ ചുവട് പിടിച്ച് മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. അടിമുടി നടക്കുന്ന ഗ്രൂപ്പ് പ്രവര്‍ത്തനം പലേടത്തും ഭരണത്തിന്റെയും പാര്‍ടിയുടെയും അതിന്റെ പ്രതിഫലനം തെരഞ്ഞടുപ്പില് തെളിഞ്ഞതായി നേതൃത്വം കരുതുന്നു. കേരളത്തില്‍ ദീര്‍ഘകാലമായി പാര്‍ടിക്കുള്ളിലെ വിഭാഗീയത പാര്‍ടി പ്രവര്‍ത്തനം നിര്‍ജിവമാക്കുകയും ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കുകയുമായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പല തെരഞ്ഞെടുപ്പുകളിലും പാര്‍ടി സ്ഥാനാര്‍ഥികളുടെ വോട്ട് കുറയ്ക്കാനാണ് നേതാക്കളില്‍ ചിലരെങ്കിലും ശ്രദ്ധിച്ചിരുന്നതെന്നും ആരോപമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page