ജേഷ്ഠ സഹോദരിയെ കാണാനെത്തി; വര്‍ത്തമാനം വാക്കേറ്റമായതോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മധ്യവയസ്‌ക മരിച്ചു; രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇളയ സഹോദരിക്കു ദാരുണാന്ത്യം

എടപ്പാള്‍ പോത്തനൂരില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മധ്യവയസ്‌ക മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരിക്ക് ദാരുണാന്ത്യം. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെ പോത്തനൂരിലെ വീട്ടില്‍ വച്ചാണ് സംഭവം. ഭര്‍ത്താവിന്റെ മരണശേഷം കല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളില്ല. കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ഇന്നലെ വൈകിയിട്ടാണ് മാണിക്യപാലത്തെ കല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്. വീട്ടില്‍ വച്ച് സഹോദരികളായ തങ്കമണിയും കല്യാണിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് വിവരം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്കു പൊള്ളലേറ്റത്. ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഇരുവരും വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page