ചന്തേരയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു; പ്രതി മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ്

കാസര്‍കോട്: കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യകുറ്റത്തിന് ചന്തേര പൊലീസ് കേസെടുത്തു. ഏച്ചിക്കൊവ്വല്‍ സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ പ്രകാശ(55)ന്റെ ആള്‍ട്ടോ കാറാണ് ചന്തേരയിലെ അബൂബക്കറിന്റെ മകന്‍ അബ്ദുൽ ബഷീറി(52)നെ ഇടിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ ചന്തേര മാണിയാട്ട് ബാങ്കിന് മുന്‍ വശത്തുവച്ചാണ് കാറിടിച്ചത്. നടന്ന് പോവുകയായിരുന്ന ബഷീറിനെ തൃക്കരിപ്പൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു. അപകട സമയത്ത് കാര്‍ നിര്‍ത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നുവെന്ന് പ്രഥമ വിവരറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതി മദ്യ ലഹരിയിലായിരുന്നു ഡ്രൈവര്‍ കാര്‍ ഓടിച്ചതെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. കാര്‍ അപകടത്തിന് മുമ്പ് വരുന്ന വഴിയില്‍ വാഹനങ്ങളെ ഉരസിയതായും പറയുന്നുണ്ട്. ബഷീറിന്റെ മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി നാട്ടില്‍ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page