‘ഗൃഹനാഥനായതിനാല്‍ പുഴുങ്ങിയ കോഴിമുട്ട കൂടുതല്‍ തനിക്ക് വേണം’; കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭാര്യ ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്കിനിടെ യുവതി ജീവനൊടുക്കാന്‍ കാരണമായത് പുഴുങ്ങിയ കോഴിമുട്ടയെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പൊലീസ്. ബംഗളൂരുവില്‍ കഴിഞ്ഞദിവസമാണ് 31 കാരിയായ യുവതി ജീവനൊടുക്കിയത്.
ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലക്കാരായ അനില്‍കുമാര്‍ കോറിയുടെ (35) ഭാര്യ പൂജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ മച്ചോഹള്ളിയിലെ ഒരു പെയിന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയില്‍ രണ്ട് കുട്ടികളുമായി താമസിച്ചു ചെയ്തുവരികയായിരുന്നു. നിസാര കാര്യങ്ങളുടെ പേരില്‍ ഇരുവരും എന്നും വഴക്കിടുമായിരുന്നുവെന്നും പൊലീസ് പറയുന്നു. മെയ് 25ന് രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. പുഴുങ്ങിയ കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.
ഗൃഹനാഥനായതിനാല്‍ മുട്ടയുടെ കൂടുതല്‍ പങ്ക് തനിക്ക് വേണമെന്ന് അനില്‍കുമാര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. രുചികരമായ ഭക്ഷണം ഉണ്ടാക്കാനറിയില്ലെങ്കില്‍ എവിടെയെങ്കിലും പോയി മരിക്കാനും അനില്‍കുമാര്‍ ഭാര്യയോട് പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്താണ് പൂജ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പൂജയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page