മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസ്: വിഷം കഴിച്ചെന്ന് മൊഴി; പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതി എലിവിഷം കഴിച്ചതായി മൊഴി. ഇതേ തുടര്‍ന്ന് പ്രതിയായ 62 കാരനെ പൊലീസ് കാവലില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ കടയിലേക്ക് സാധനം വാങ്ങാനെത്തിയ 14കാരനെ പീഡിപ്പിച്ചുവെന്നതിനു രണ്ട് ദിവസം മുമ്പാണ് മേല്‍പ്പറമ്പ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലെടുത്തപ്പോഴാണ് എലിവിഷം കഴിച്ചിട്ടുണ്ടെന്ന കാര്യം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിയെ പരിയാരം മെഡിക്കല്‍ കോളേജ് വൈദ്യപരിശോധനക്ക് വിധേയനാക്കി. എന്നാല്‍ എലിവിഷം അകത്ത് ചെന്നിട്ടില്ലെന്നാണ് ഡോക്ടറില്‍ നിന്നു ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ഈ സമയത്തും വിഷം കഴിച്ചു എന്നാണ് പ്രതി മൊഴി നല്‍കിയത്. ഇതോടെയാണ് പ്രതിയെ വീണ്ടും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page