പനി ബാധിച്ച് നീലേശ്വരത്തെ യുവ അധ്യാപിക മരിച്ചു

കാസര്‍കോട്: നീലേശ്വരം കോട്ടപ്പുറത്തെ യുവ അധ്യാപിക പനിബാധിച്ചു മരിച്ചു. തുരുത്തി റൌളത്തുല്‍ ഉലൂം സ്‌കൂള്‍ അധ്യാപിക ഷഹാന(26)യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി മരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിഎഡ് പരീക്ഷയുടെ ഫലം ഇന്നു വരാനിരിക്കേയാണ് മരണം. ബുധനാഴ്ച രാവിലെ കോട്ടപ്പുറം ഇടത്തറ ജുമമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടന്നു. നീലേശ്വരത്തെ മലഞ്ചരക്ക് വ്യാപാരി കോട്ടപ്പുറത്തെ ടി സി ഷുക്കൂര്‍ ഹാജിയുടെയും പാണ്ടിയാലയില്‍ കെ പി നസ്രത്തിന്റെയും മകളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് ഇഷാം(ജപ്പാന്‍).

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page