മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കുമ്പള എസ്.ഐ. വരെയും അറിയാന്‍, എന്തെന്നാല്‍….

കുമ്പള: ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രികാസര്‍കോട് എസ് പി, കളക്ടര്‍, ഡി വൈ എസ് പി, സി ഐ, എസ് ഐ, കുമ്പള സി ഐ,എസ് ഐ എന്നിവരുടെ സമക്ഷത്തിലേക്കു മൊഗ്രാലിലെ കുഞ്ഞാമദ് അപേക്ഷിക്കുന്നത് എന്തെന്നാല്‍,
ഞാന്‍ ഈ മെയില്‍ അയക്കുന്നത് കാസര്‍കോട് ജില്ലയിലെ കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൊഗ്രാല്‍ നാങ്കി കടപ്പുറം എന്നൊരു പ്രദേശത്തു നിന്നാണ്. ഇവിടുത്തെ പ്രശ്‌നം എന്തെന്നാല്‍ ഈ നാട്ടില്‍ നിന്ന് മണല്‍ മാന്തി എടുത്തു കൊണ്ടുപോയി നാട് കടലാക്കാനും നശിപ്പിക്കാനും കഠിനാധ്വാനം നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ ഇതിനൊപ്പം ഒരു വീഡിയോ അയച്ചിട്ടുണ്ട്.അത് നോക്കിയാല്‍ തന്നെ കടല്‍ കരക്ക് കയറാന്‍ കൂടുതല്‍ സമയം വേണ്ടിവരില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. എത്രയോ ദിവസമായി ഇവിടെ മണല്‍ കാട്ടുകടത്തി കൊണ്ടുപോകുന്നുണ്ട് .

ആദ്യം ചെറിയ വണ്ടിയില്‍ ആയിരുന്നു പൂഴി കൊണ്ടുപോയിരുന്നത്. ഇപ്പോള്‍ വണ്ടികള്‍ കൂടിയിരിക്കുന്നു ഇപ്പോള്‍ രാത്രിയാകുമ്പോള്‍ 10 20 വണ്ടിയാണ് ഇവിടെ നിന്ന് മണ്ണല്‍ കൊണ്ടുപോകുന്നത്. ഇത് നാട്ടുകാരായ ഞങ്ങള്‍ക്കു കടുത്ത ഭയവുംആശങ്കയുമാണുണ്ടാക്കുന്നത് . കുട്ടികള്‍ക്ക് ഉറക്കം കിട്ടുന്നില്ല .ശബ്ദങ്ങളും വണ്ടിയുടെ സൗണ്ടും വല്ലാത്തൊരു ബുദ്ധിമുട്ടുണ്ടാക്കുന്നു .പറ്റുമെങ്കില്‍ നിങ്ങള്‍ അതൊന്ന് അവസാനിപ്പിച്ച് തരണം. ഇങ്ങനെ പോയാല്‍ എന്റെ നാട് കടലാവും.നാടുനശിക്കും.നാട് നശിച്ചതിനു ശേഷം ഒന്നും പറഞ്ഞിട്ട് കാര്യമില്ല .അതിനുശേഷം പൂഴിമാഫിയക്കെതിരെ നടപടിയെടുക്കാമെന്നു വിചാരിച്ചിരുന്നാല്‍ കടല്‍ കരകയറും.ഇപ്പോള്‍ കടലിനേക്കാള്‍ ആഴത്തിലാണ് കടല്‍ത്തീരം ഇളക്കിയെടുത്തു കടത്തിക്കൊണ്ടിരിക്കുന്നത് . ഞങ്ങളുടെ നാട് കടലായാല്‍ ഞങ്ങള്‍ക്കെല്ലാം നഷ്ടമാകും. നിങ്ങള്‍ക്കൊന്നും നഷ്ടമാകാന്‍ ഇല്ലല്ലോ? അതുകൊണ്ട് ഞങ്ങളുടെ നാട് കടലാകുന്നതിനു മുമ്പ് പൂഴിക്കള്ളന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
അതുപോലെതന്നെ തൊട്ടടുത്തുള്ള വീടുകളില്‍ രാത്രി ടാങ്കില്‍ വെള്ളം നിറച്ചു വെച്ചു കഴിഞ്ഞാല്‍ രാവിലെ ആകുമ്പോള്‍ ഒരു തുള്ളി വെള്ളം ഉണ്ടാവില്ല. തുള്ളിയില്ലാതെ പൂഴിക്കള്ളന്മാര്‍ അതും ഊറ്റിക്കുടിക്കുന്നു.
സര്‍ പറ്റുമെങ്കില്‍ ഇവര്‍ക്കെതിരെ കളവു കേസെങ്കിലുമെടുത്തു ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദിക്കാനും പറയാനും ഇവിടെ ആളുണ്ടെന്നെങ്കിലും ബോധ്യപ്പെടുത്തണം. ഞങ്ങള്‍ പാവങ്ങളായിപ്പോയില്ലേ സര്‍. നമ്മുടെ നാട്ടില്‍ നിയമവും നിയമസംവിധാനങ്ങളും ഇല്ലാതായിട്ടില്ലെന്നു എല്ലാവരും അറിയണ്ടേ സാര്‍?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page