ആക്രി സാധനങ്ങളുമായി സൈക്കിളില്‍ സഞ്ചരിച്ച 14 കാരനെ മര്‍ദ്ദിച്ച ബി.ജെ.പി നേതാവ് മരിച്ച നിലയില്‍

കൃഷ്ണപുരം കാപ്പില്‍ കിഴക്ക് പതിനാലുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കിഴക്ക് ആലമ്പള്ളില്‍ മനോജ് എന്ന ജിജി (47) ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ മനോജിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
ബിജെപി വാര്‍ഡ് ഭാരവാഹിയായിരുന്നു മനോജ്. ഈമാസം 19 വൈകീട്ട് ആക്രി സാധനങ്ങളുമായി സൈക്കിളില്‍ പോകുമ്പോള്‍ 14കാരനെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കഴുത്തിനു പരിക്കേറ്റു. ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും 14കാരന്‍ ചികിത്സ തേടിയിരുന്നു. തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ മനോജിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ മനോജിന് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ജാമ്യം ലഭിച്ചു. വാക്കുതര്‍ക്കത്തിനിടെ 14 കാരന്‍ കല്ലെടുത്തെറിഞ്ഞതായി മനോജും പരാതി നല്‍കിയിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page