ബസ് യാത്രക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പയ്യന്നൂരിലെ ഹൈസ്കൂൾ ക്ലാർക്ക് അറസ്റ്റിൽ

ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹൈസ്കൂൾ ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാര്‍ക്ക് പിലാത്തറ സ്വദേശി കെ.ജുനൈദിനെ (34)യാണ് പഴയങ്ങാടി സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ എം ആനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബസ് യാത്രക്കിടെ രണ്ടു ദിവസം മുമ്പ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page