കാലവര്‍ഷം കനക്കുന്നു; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; കാസര്‍കോട്ടും മഴ

തിരു: കാലവര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്തു മഴ ശക്തമാവുന്നു. മൂന്നു ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോടു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ഏര്‍പ്പെടുത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ലെങ്കിലും കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചു. കനത്ത മഴയെത്തുടര്‍ന്നു സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മരം കടപുഴകി വീണും, വെള്ളം കയറിയും ബുദ്ധിമുട്ടും നാശ നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കിയില്‍ 24 മണിക്കൂറിനുള്ളില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page