കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള ഹസ്റത്ത് ബാവ ഫഖീർ വലിയുല്ലാഹി മഖാം ഉറൂസിൽ ആത്മീയനിർവൃതിയിലലിഞ്ഞ് വിശ്വാസികൾ.
ഉറൂസിൻ്റെ ഭാഗമായുള്ള മത പ്രഭാഷണ പരമ്പര അവസാന ഘട്ടത്തിലെത്തിയതോടെ
മഖാം സിയാറത്തിനും മതപ്രഭാഷണങ്ങൾ കേൾക്കാനും വിശ്വാസികളുടെ തിരക്കാണ്.
ഉറൂസ് 29ന് സമാപിക്കും.
വെള്ളിയാഴ്ച്ച രാത്രി നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തും. 29ന് രാവിലെ 10ന് മൗലിദ് പാരായണം നടക്കും. സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൾ നേതൃത്വം നൽകും.
വൈകിട്ട് മഗ്‌രിബ് നമസ്കാരത്തിന് ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതന്മാർ പങ്കെടുക്കും. അഷ്റഫ് അസ്‌ഹരി, ജസ്ഫർ ബുസ്താനി കുണിയ, സാർ ബജീദ് ബാഖവി, സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ഹാഫിസ് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം, ശൈഖുന പൊയനാട് ഉസ്താദ് തുടങ്ങിയവർ സംബന്ധിക്കും.








