കണ്ണൂരിലെ കളളനോട്ട് കേസ്; പടന്ന സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ കള്ളനോട്ടു കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കാസർകോട് പടന്ന, തെക്കേപ്പുറത്തെ ഈ താലയത്തിൽ ഹാരിസ് (38), എടച്ചാക്കൈ, മുബാറക്ക് വില്ലയിലെ ഫിറോസ് (57) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. ചന്തേര പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ബാറിൽ മദ്യപിച്ച ശേഷം കള്ളനോട്ടുകൾ നൽകിയ സംഭവത്തിൽ പയ്യന്നൂർ, കണ്ടോത്ത് സ്വദേശിയും ചെറുവത്തൂരിലെ മെക്കാനിക്കുമായ ഷിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് കള്ളനോട്ട് കേസിന്റെ തുടക്കം ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പടന്നയിലെ ഡ്രൈവിംഗ് സ്ക്കൂൾ ഉടമയായ പാടിയോട്ടുചാലിലെ പി.പി.ശോഭയെ അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പടന്ന സ്വദേശികളെ കൂടി അറസ്റ്റു ചെയ്തത്. കേസിൽ ഇനിയും കൂടുതൽ പ്രതികളുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page