സെമി പിക്കപ്പില്‍ കടത്തിയ കര്‍ണ്ണാടക മദ്യം പിടികൂടി; കക്കെബെട്ടു സ്വദേശിയായ 70 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: സെമി പിക്കപ്പ് വാനില്‍ കടത്തിയ കര്‍ണ്ണാടക മദ്യവുമായി എഴുപതുകാരന്‍ അറസ്റ്റില്‍. നെട്ടണിഗെ, കക്കെബെട്ടു, ബാണഹദ്ദെയിലെ പ്രഭാകരറാവു (70)വിനെയാണ് ആദൂര്‍ എസ്‌ഐ കെ അനുരൂപും സംഘവും അറസ്റ്റു ചെയ്തത്. സെമി പിക്കപ്പിന്റെ ഡ്രൈവറുടെ സീറ്റിനു പിന്നിലുള്ള പാസഞ്ചര്‍ സീറ്റില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യം. 180 മില്ലി ലിറ്ററിന്റെ 48 പാക്കറ്റ് മദ്യവും 90 മില്ലി ലിറ്ററിന്റെ 96 പാക്കറ്റ് മദ്യവുമാണ് പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. നെട്ടണിഗെ, കയര്‍പദവില്‍ വാഹന പരിശോധന നടത്തുകയായിരുന്നു എസ് ഐയും സംഘവും. ഇതിനിടയില്‍ സുള്ള്യപ്പദവ് ഭാഗത്തു നിന്നും നെട്ടണിഗെ ഭാഗത്തേയ്ക്ക് വരികയായിരുന്ന പിക്കപ്പ് തടഞ്ഞു നിര്‍ത്തിയപ്പോഴാണ് മദ്യം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page