ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ സഹായി പിടിയിൽ; കണ്ടെത്തിയത് 40000 സിം കാർഡുകൾ, 180 മൊബൈൽ ഫോണുകൾ; കൂട്ടാളികളെ തിരയുന്നു

40,000 സിംകാര്‍ഡുകളുമായി ഡല്‍ഹി സ്വദേശി പിടിയിലായത് മടിക്കേരിയില്‍ വച്ച്; കാസര്‍കോട്ടും അന്വേഷണം
കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് സിംകാര്‍ഡ് എത്തിച്ചു കൊടുക്കുന്നയാളെ 40000 സിംകാര്‍ഡുകളുമായി പൊലീസ് അറസ്റ്റു ചെയ്തു. മടിക്കേരിയില്‍ വച്ച് ഡല്‍ഹി സ്വദേശിയായ അബ്ദുല്‍ റോഷ (46)നെയാണ് മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 150 ല്‍ അധികം മൊബൈല്‍ ഫോണുകളും ആറ് ബയോമെട്രിക് സ്‌കാനറുകളും പിടികൂടിയിട്ടുണ്ട്. ഓഹരി വിപണിയുടെ വ്യാജ വെബ്‌സൈറ്റ് വഴി മലപ്പുറം വേങ്ങര സ്വദേശിയുടെ 1.08 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനിടയിലാണ് അബ്ദുല്‍ റോഷന്റെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു ചെയ്തത്. ഒരു മൊബൈല്‍ കമ്പനിയുടെ സിംകാര്‍ഡ് വിതരണക്കാരനാണ് അറസ്റ്റിലായ യുവാവ്. ഇയാള്‍ക്കു ബന്ധമുള്ള റീട്ടെയില്‍ ഷോപ്പുകളില്‍ സിംകാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ഫിംഗര്‍ പ്രിന്റ് ബയോമെട്രിക് സ്‌കാനറുകളില്‍ ഒന്നിലധികം തവണ എടുത്താണ് തട്ടിപ്പ്. ഇത് ഉപയോഗിച്ച് ഉപഭോക്താവിന്റെ പേരില്‍ അവരറിയാതെ പുതിയ സിംകാര്‍ഡുകള്‍ എടുത്ത ശേഷം ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കു കൈമാറുന്നതാണ് പ്രതിയുടെ രീതി. അബ്ദുല്‍ റോഷന്റെ അറസ്റ്റിനു പിന്നാലെ വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. കാസര്‍കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് അന്വേഷണം. ഇന്റലിജന്‍സ് ഇതിനകം നടത്തിയ അന്വേഷണത്തില്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ മാത്രം അരലക്ഷത്തോളം വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page