പിറകോട്ടെടുക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് 96 കാരന് ദാരുണാന്ത്യം

കാസര്‍കോട്: പിറകോട്ടെടുക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിച്ചാല്‍ റവന്യൂവിലെ കരോട്ട് പുറത്ത് വര്‍ഗീസ് (96) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടര മണിയോടെയാണ് അപകടം. കോഴിച്ചാലില്‍ പാലം നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിട്ട് പിറകോട്ടെടുത്ത ടിപ്പറിന്റെ പിന്‍ഭാഗം വര്‍ഗീസിനെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ഉടന്‍ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ജോണി, രാജു, ഡെയ്സി, ഷാജി, തോമസ്, പരേതയായ തങ്കമ്മ. മരുമക്കള്‍: എല്‍സി, മോളി, ലിസി, തോമസ്, റെസിയ. ചെറുപുഴ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page