കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ ചായ്യോത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു റോഡിലെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന ചെങ്കല്‍ ക്വാറി തൊഴിലാളിയായ ശുഭാംങ്കര് (30)ആണ് മരിച്ചത്. പശ്ചിമ ബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശിയാണ്.
ഇന്ന് (വെള്ളി) രാവിലെയാണ് ശുഭാംങ്കറിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടതെന്നാണ് കൂടെ താമസിക്കുന്ന മറ്റു തൊഴിലാളികള്‍ പൊലീസിനു നല്കിയ മൊഴി. മരണകാരണം എന്താണെന്നു വ്യക്തമല്ല.
വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.







