കാപ്പ കേസില്‍ നാടുകടത്തിയ പ്രതി വീണ്ടും കാഞ്ഞങ്ങാട്ട് അറസ്റ്റില്‍

കാസര്‍കോട്: കാപ്പകേസില്‍ ബേക്കല്‍ പൊലീസ് നാട് കടത്തപ്പെട്ട പ്രതി കാഞ്ഞങ്ങാട്
ടൗണിലെത്തിയപ്പോള്‍ വീണ്ടും അറസ്റ്റില്‍. ബേക്കല്‍ കുറിച്ചിക്കുന്നിലെ ആസിഫിനെ (26) യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം ജില്ലാ കലക്ടറുടെ ഉത്തരവില്‍ ഫെബ്രുവരി 12 മുതല്‍ ആറുമാസത്തേക്ക് നാട് കടത്തിയ പ്രതിയാണ്. ഈ ഉത്തരവ് ലംഘിച്ചാണ് പ്രതി കഴിഞ്ഞ ദിവസം വൈകുന്നേരം കാഞ്ഞങ്ങാട് ടൗണില്‍ എത്തിയത്. സൈബര്‍ സെല്ലാണ് പ്രതി കാഞ്ഞങ്ങാട് ടൗണില്‍ എത്തിയിട്ടുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ടൗണിലെത്തി പിടികൂടുകയായിരുന്നു. ഉത്തരവ് ലംഘിച്ച് കാഞ്ഞങ്ങാട്ടെത്തിയ പ്രതിക്കെതിരെ മറ്റൊരുകേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page