ഹിമാചൽ പ്രദേശിൽ ട്രക്കിങ്ങിനിടെ ശ്വാസംമുട്ടലിനെ തുടർന്ന് കാസർകോട് സ്വദേശിയായ എൻജിനീയർ മരണപ്പെട്ടു; മൃതദേഹം നാളെ വീട്ടിൽ എത്തിക്കും

കാസർകോട്: ഹിമാചൽപ്രദേശിലെ മണാലിയിൽ ട്രക്കിങ്ങിനു പോയ കാസർകോട് സ്വദേശിയായ എഞ്ചിനീയർ ശ്വാസംമുട്ടലിനെ തുടർന്ന് മരണപ്പെട്ടു. ചീമേനിയിലെ ശ്രീകൃഷ്ണ മില്ലുടമ കിഴക്കേക്കരയിലെ കെ പി ദാമോദരന്റെയും ടി പത്മിനിയുടെയും മകൻ ദിനൂപ് തമ്പിലോട്ട് (32)ആണ് മരിച്ചത്. ബംഗളുരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു. വ്യാഴാഴ്ചയാണ് ദിനൂപ് അടക്കമുള്ള മൂന്നംഗ സംഘം മണാലിയിൽ വിനോദയാത്രയ്ക്ക് എത്തിയത്. മൂന്നുദിവസം മല കയറിയിരുന്നു. മൂന്നാം ദിവസം ട്രക്കിങ്ങിനിടെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ വിശ്രമിക്കാനായി അടുത്തുള്ള ടെന്റിലേക്ക് മാറ്റിയിരുന്നു. രാത്രി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് കുളുവിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച രാവിലെ എട്ടു മണിമുതൽ ചീമേനി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം കിഴക്കേക്കരയിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. സഹോദരൻ ദിലീഷ് (യുകെ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page