പിലിക്കോട് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പിലിക്കോട് ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു.
പിലിക്കോട് കോതോളിയിലെ എം ശാന്തയുടെയും പരേതനായ ചന്ദ്രന്റെയും മകൻ എം ശ്യാം കുമാർ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ആണ് അപകടം. 7 മണിയോടെ ഓവർ ബ്രിഡ്ജിന് സമീപത്തുള്ള പാളത്തിൽ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് ആളെ തിരിച്ചറിഞ്ഞത്. സഹോദരൻ എം ശരത് (ഗൾഫ് ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കാലിക്കടവ് സമുദായ ശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page