പെരിയ: ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. 756 പോയിന്റുമായി കാസർകോട് ഉപജില്ലയും, 752 പോയിന്റുമായി ഹൊസ്ദുർഗ് ഉപ ജില്ലയും ഒപ്പത്തിനൊപ്പം തുടരുന്നു. 684 പോയിന്റുമായി ചിറ്റാരിക്കാൽ ഉപ മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ ദുർഗ ഹയർ സെക്കൻഡറി സ്കൂളാണ് 216 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 151 പോയിന്റുമായി പിലിക്കോട് സി കെ എൻ എസ് ജി എച്ച് എസ് എസ് രണ്ടാം സ്ഥാനത്തുമുണ്ട്. ഇന്ന് വേദി ഒന്നിൽ നാടോടി നൃത്തം, സംഘം നൃത്തം, വേദി രണ്ടിൽ കഥകളി, നാടകം, വേദി മൂന്നിൽ മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും. അറബനമുട്ട്, കോൽക്കളി, മാപ്പിളപ്പാട്ട്, ദഫ് മുട്ട് തുടങ്ങിയ മത്സരങ്ങളും ഇന്ന് വേദികളിൽ നടക്കും.







