കാസര്‍കോട്: ട്രെയിനിലെ കോച്ചില്‍ ചാര്‍ജിന് വച്ചിരുന്ന യുവാവിന്റെ 30,000 രൂപവരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി. പള്ളിക്കര സ്വദേശി എസ് സുഭാഷിന്റെ ഫോണാണ് ട്രെയിന്‍ യാത്രക്കിടെ കവര്‍ന്നത്. വെള്ളിയാഴ്ച പുതുശേരി എക്സ്പ്രസില്‍ കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്നു സുഭാഷ്. ട്രെയിനിലെ എസ് എട്ടിലെ യാത്രക്കാരനായിരുന്നു യുവാവ്. ട്രെയിന്‍ രാവിലെ ആറരയോടെ തലശേരിയില്‍ എത്തിയപ്പോഴാണ് ചാര്‍ജിനിട്ട ഫോണ്‍ മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി സുഭാഷ് റെയില്‍വേ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







