ബദിയഡുക്കയിലെ കൂട്ടത്തല്ല്; അഞ്ചുപേര്‍ അറസ്റ്റില്‍; നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: ബദിയഡുക്കയില്‍ പച്ചക്കറി വ്യാപാരിയും ബാര്‍ബറും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ അഞ്ചുപേരെ ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ ബദിയടുക്കയിലെ പച്ചക്കറി വ്യാപാരി ചെടേക്കാലിലെ ഷരീഫിന്റെ പരാതിയില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ രാജേഷ്, സഹോദരന്‍ രഞ്ജിത്ത്, മുന്ന, ഗിരീഷ് എന്നിവരെയും, രഞ്ജിത്തിന്റെ പരാതിയില്‍ സക്കറിയയെയും അറസ്റ്റുചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. ഇവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷരീഫും സമീപത്തെ ബാര്‍ബര്‍ ഷോപ്പ് ഉടമ രാജേഷും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തേത്തുടര്‍ന്നാണ് പ്രശ്നം തുടങ്ങിയത്. പിന്നീട് സക്കറിയയും രാജേഷിന്റെ സഹോദരനും മറ്റു രണ്ട് പേരും പ്രശ്നത്തില്‍ ഇടപെട്ടതോടെ കൂട്ടത്തല്ലില്‍ കലാശിച്ചു. പരിക്കേറ്റ ബദിയടുക്കയിലെ പച്ചക്കറി വ്യാപാരി ചെടേക്കാലിലെ ഷരീഫ്, ജീവനക്കാരനായ സക്കറിയ എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും ബാര്‍ബര്‍ ഷോപ്പ് ഉടമ രാജേഷ്, സഹോദരന്‍ രഞ്ജിത്ത് എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page