മാലക്കള്ളന്മാര്‍ മധ്യവസ്‌ക്കനെയും വെറുതെ വിട്ടില്ല; ബൈക്കിലെത്തിയ സംഘം രണ്ടുപവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ചു

കാസര്‍കോട്: സ്വര്‍ണ വില വര്‍ധിച്ചതോടെ മാല മോഷണ സംഭവങ്ങളും വര്‍ധിച്ചുവരുന്നു. സ്ത്രീകളുടെ മാല മോഷണങ്ങള്‍ പെരുകുന്നതിനിടെ മധ്യവയസ്‌ക്കനെയും വെറുതെ വിട്ടില്ല. ചേവാര്‍ സ്വദേശിയും കര്‍ഷകനുമായ ഗോപാലകൃഷ്ണ ഭട്ടി(60)ന്റെ രണ്ടുപവന്‍ സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചെടുത്തത്. ശനിയാഴ്ച രാവിലെ വീടിനടുത്തുവച്ചാണ് സംഭവം. തൊട്ടടുത്ത കൃഷിയിടത്തില്‍ ഷര്‍ട്ട് ധരിക്കാതെ നടന്നു പോകുമ്പോള്‍ ബൈക്കില്‍ രണ്ടംഗസംഘം എത്തുകയായിരുന്നു. ബൈക്കിന്റെ വേഗത കുറച്ച് ഗോപാലകൃഷ്ണയുടെ സമീപത്തെത്തി പെട്ടെന്ന് മാല തട്ടിപ്പറിച്ചെടുത്തു. എതിര്‍ക്കുന്നതിന് മുമ്പ് തന്നെ സംഘം മാല കവര്‍ന്നിരുന്നു. പിന്നീട് വേഗത്തില്‍ ബൈക്കോടിച്ചുപോവുകയായിരുന്നു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാനായില്ലെന്നു ഗോപാലകൃഷ്ണ പറയുന്നു. വൈകീട്ടാണ് ഗോപാലകൃഷ്ണ കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page