ബോവിക്കാനം നുസ്രത്ത് നഗറിലെ റോഡരികിലെ ഇരുമ്പ് വാള്‍വ് അപകട ഭീഷണിയാകുന്നു

ബോവിക്കാനം: റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച ഇരുമ്പ് വാള്‍വ് വാഹനങ്ങള്‍ക്ക് അപകടഭീഷണിയാകുന്നു. ബോവിക്കാനം ബാവിക്കര റോഡില്‍ നുസ്രത്ത് നഗറിലെ ഇറക്കത്തിലാണ് ജല അതോറിറ്റിയുടെ പൈപ്പ് ലൈനിന്റെ ഇരുമ്പ് വാള്‍വ് സ്ഥാപിച്ചിട്ടുള്ളത്. ബാവിക്കര മഖാം, വലിയ ജുമാ മസ്ജിദ്, തറവാട് ക്ഷേത്രം, എല്‍.പി സ്‌കൂള്‍, അരിയില്‍, കുട്ട്യാനം, ബയക്കോട് തുടങ്ങി സ്ഥലങ്ങളിലേക്കും ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡാണിത്. കാറുകളും ഇരുചക്ര വാഹനങ്ങളും ഇതിന് മുകളില്‍ കയറി അപകടത്തില്‍പ്പെടുകയും ടയറുകള്‍ കീറി മുറിഞ്ഞ് പോകുകയും ചെയ്യുന്നു. രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ഇതില്‍ തട്ടിവീഴുന്നതും പതിവാണ്. അപകട ഭീഷണിയായ ഇരുമ്പ് വാള്‍വ് റോഡില്‍ നിന്നും താഴ്ത്തി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page