കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ഡിഎംഒ ഡോ.കെ.ടി. രേഖ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചതാണിത്. ഇനിമുതല്‍ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 11 ന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. എംബിബിഎസും ടി സി എം സി രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ ഹാജരാകണം. ജില്ലയുടെ ആരോഗ്യ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് താത്കാലിക നിയമനത്തില്‍ കര്‍ണാടക മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷനുള്ള എം ബി ബി എസ് ബിരുദധാരികളെ കൂടി പരിഗണിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നു ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.







