കാസർകോട്: യുവ ഗായകനെ വീട്ടിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് വയലിലെ കോതോളി വടക്കിനിയിൽ മാധവന്റെ മകൻ കെ.വി. സുധീഷ് (36)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഉദിനൂർ ഗാനതരംഗിണി സംഗീത ഗ്രൂപ്പിലെ കലാകാരനായിരുന്നു.
മാതാവ് സുജാത. ഭാര്യ: സോനു. മകൾ: സാൻവി. സഹോദരി: സുധിന(ആരോഗ്യവകുപ്പ്).







