നെല്ലിക്കുന്ന് ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷം; രണ്ട് ആടുകളെ കടിച്ചു കൊന്നു

കാസര്‍കോട്: നെല്ലിക്കുന്ന്, ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായി. രണ്ട് ആടുകളെ നായക്കൂട്ടം കടിച്ചു കൊന്നു. ബങ്കരക്കുന്നിലെ ഷാഹിലിന്റെ ആടുകളെയാണ് നായകള്‍ ആക്രമിച്ച് കടിച്ചു കൊന്നത്. പശു, കോഴി തുടങ്ങിയവയ്ക്കും കടിയേറ്റിട്ടുണ്ട്. പുലര്‍ച്ചെയും വൈകീട്ടുമാണ് തെരുവ് നായ ശല്യം രൂക്ഷമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കുദൂറു ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്. ഏതാനും ആഴ്ചകളായി ഈ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ട്. രാവിലെയും രാത്രിയും മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കം ഭീതിയോടെയാണ് കഴിയുന്നത്. തെരുവുനായ ശല്യത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page