വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി പത്താംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഒളിവില്‍ പോയ 65 കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതു. കേസിലെ പ്രതി ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശി കെ.പി. രാജനെയാണ് (65) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടെ ചായ കുടിക്കാനുള്ള സമയമായപ്പോള്‍ സമീപത്തുള്ള വിട്ടില്‍ എത്തുകയും കുട്ടിയല്ലാതെ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി അകത്ത് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചല്‍ കേട്ട് മാതാവ് ഓടിയെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പൊലീസ് സമര്‍ഥമായ നീക്കത്തിലൂടെയാണ് വലയിലാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page