കാഞ്ഞങ്ങാട്: കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ കുഴഞ്ഞുവീണു മരിച്ചു. കിഴക്കുംകര മുച്ചിലോട്ട് സ്വദേശിയും നീലേശ്വരത്തെ ഇന്‍ഫോ സൈബര്‍ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയായ വി.ജയന്‍ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കിഴക്കുംകര വെള്ളിക്കോത്ത് റോഡിലെ വീട്ടില്‍ കുഴഞ്ഞു വീണത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മുന്‍ പ്രവാസിയായിരുന്നു.
റിട്ട. എ.ഡി.എം മുച്ചിലോട്ടെ എ. കൃഷ്ണന്റെയും രത്‌നവല്ലിയുടെ മകനാണ്. ഭാര്യ: പ്രീന. മക്കള്‍: ശ്രീലക്ഷ്മി, ശ്രീനന്ദ. സഹോദരങ്ങള്‍: ജഗദീഷ്, നികേഷ് (ഇരുവരും ദുബായ്), നിഷ (ബംഗളൂരു).
