കാസര്‍കോട്: നീര്ച്ചാല് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. നീര്ച്ചാല് ദേവറമട്ടുവിലെ മൗറിസ് ഡിസൂസയുടെ മകന് സന്തോഷ് ഡിസൂസ(34)യാണ് മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ബേള വ്യാകുല മാതാ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിക്കും. 14 വര്‍ഷമായി ഗള്‍ഫിലായിരുന്ന സന്തോഷ് ഡിസൂസ നാലു മാസം മുമ്പാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്ന് തിരികെ പോയത്. ജൂലിയാന ഡിസൂസയാണ് മാതാവ്. സഹോദരങ്ങള്‍: വിന്‍സെന്റ് ഡിസൂസ, വീണ ഡിസൂസ, മരിതാപിന്തോ
![](https://mlozaudj56ft.i.optimole.com/w:721/h:452/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/jail-khd.jpg)