ബസിന്റെ മരണപ്പാച്ചില്‍; അണങ്കൂറില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തല കീഴായ് മറിഞ്ഞു; 9 യാത്രക്കാര്‍ക്ക് പരിക്ക്; ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി

കാസര്‍കോട്: കാസര്‍കോട് അണങ്കൂറില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു. 9 യാത്രക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 9.15 ഓടെ ദേശീയപാത അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപമാണ് അപകടം. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടെക്ക് വരികയായിരുന്ന സ്വകാര്യബസ് ആണ് അപകടത്തില്‍പെട്ടത്. ബിസി റോഡില്‍ ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ മറികടക്കാനായി അമിത വേഗതിയിലോടുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറുമടക്കം ബസില്‍ 14 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ദേശീയ പാത നിര്‍മാണം പൂര്‍ത്തിയായ റോഡിലൂടെ അമിതവേഗതിയില്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന 9 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമെന്ന് പറയുന്നു. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. കാഞ്ഞങ്ങാട് മുതല്‍ ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. സിവില്‍ സ്റ്റേഷനിലേക്കും കോടതികളിലേക്കും മറ്റും പോകേണ്ട യാത്രക്കാരില്‍ ഭൂരിഭാഗവും ബിസി റോഡ് സ്റ്റോപ്പില്‍ ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍പെട്ട ബസിനെ ക്രെയിന്‍ ഉപയോഗിച്ച് മാറ്റാനുള്ള ശ്രമത്തിലാണ്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page